ലോകഭൗമദിനാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 'എര്‍ത്ത് വാക്ക്' കൂട്ടനടത്തം സംഘടിപ്പിച്ചു. രാവിലെ 6.30 ന് കവടിയാര്‍ സ്‌ക്വയറില്‍ നിന്ന് കനകക്കുന്നു വരെയുള്ള കൂട്ടനടത്തത്തിന് മന്ത്രി വി.എസ്. ശിവകുമാര്‍, നഗരസഭ മേയര്‍ കെ. ചന്ദ്രിക, എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി. ബാലകൃഷ്ണന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷ പദ്മിനി സെല്‍വന്‍ എന്നിവര്‍ക്കൊപ്പം ബാങ്കിന്റെ ജനറല്‍ മാനേജര്‍മാരായ സഞ്ജയ് കെ. സിങ്, സജീവ് കൃഷ്ണന്‍, രവി ഝാ, ശാന്തനു മുഖര്‍ജി, വി. കണ്ണന്‍കുട്ടി, എസ്. ഹരികൃഷ്ണന്‍ തുടങ്ങിയവരും നടത്തത്തിന്റെ മുന്‍നിരയില്‍ അണിചേര്‍ന്നു. എസ്.ബി.ടി., കെ.എസ്.ആര്‍.ടി.സി., ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടാതെ എസ്.ബി.ടി. ക്രിക്കറ്റ്- ഫുട്‌ബോള്‍ ടീം അംഗങ്ങളും നടത്തത്തില്‍ പങ്കെടുത്തു.
No comments:
Post a Comment