Wednesday, April 25, 2012

എസ്.ബി.ടി. പലിശനിരക്ക് പരിഷ്‌കരിച്ചു


എസ്.ബി.ടി.യുടെ പ്രവാസി കാലാവധി നിക്ഷേപ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചു. ഏപ്രില്‍ 19 മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ ബാധകമാകും. ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെ വരെ കാലാവധിയില്‍ നിക്ഷേപങ്ങള്‍ക്ക് 9 ശതമാനം പലിശ കിട്ടും. മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെ 8.75 ശതമാനവും അഞ്ചുവര്‍ഷത്തിനുമേല്‍ 10 വര്‍ഷം വരെ 8.25 ശതമാനവുമാണ് പലിശ നിരക്ക്.

എസ്.ബി.ടി. ആഭ്യന്തര-എന്‍.ആര്‍.ഒ. കാലാവധി നിക്ഷേപങ്ങളുടെ പലിശനിരക്കുകളും പരിഷ്‌കരിച്ചു. ഈ നിരക്കുകള്‍ 2012 ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരും.

15 ദിവസം മുതല്‍ 179 ദിവസം വരെ 7 ശതമാനവും 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ 8 ശതമാനം, 1 മുതല്‍ 3 വര്‍ഷത്തില്‍ താഴെവരെ 9 ശതമാനം, 500 ദിവസത്തിന് 9 ശതമാനം, 1000 ദിവസത്തിന് 9 ശതമാനം, 3 വര്‍ഷവും അതിനുമേല്‍ 10 വര്‍ഷം വരെ 8.75 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

No comments:

Post a Comment