സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (എസ്.ബി.ടി.) അതിവേഗസേവനത്തിനായി പാലക്കാട്ശാഖയില്‍ ഗ്രീന്‍ചാനല്‍കൗണ്ടര്‍ തുടങ്ങി. എ.ടി.എം. കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ ഈ കൗണ്ടറില്‍ ചലാന്‍, വൗച്ചര്‍ എന്നിവയില്ലാതെ ഇടപാട്‌നടത്താം. എസ്.ബി.ടി. തൃശ്ശൂര്‍ സോണല്‍മാനേജര്‍ എസ്.വെങ്കടേശ്വരലു ഉദ്ഘാടനംചെയ്തു. എസ്.ബി.ടി. റീജണല്‍മാനേജര്‍ വി.ശശിധരന്‍പിള്ള, പാലക്കാട് ചീഫ് മാനേജര്‍ വി.ജയന്‍, മല്ലിക എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment